സാഗര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി

ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദം പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറുകയായിരുന്നു.
ഇത് 12 മണിക്കൂറില്‍ ശക്തിപ്രാപിച്ച് പടിഞ്ഞാറുദിശയിലേക്കും പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയിലേക്കും നീങ്ങും. അടുത്ത 48 മണിക്കൂറില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ അറബിക്കടലിന്റെ സമീപത്തും പോകാന്‍ പാടില്ലെന്ന് അഥോറിറ്റി അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്