വേണ്ടേ.. വേണ്ട.. പുനപരിശോധന വേണ്ട- കേരള സര്‍ക്കാര്‍ വക്കീല്‍ – ഉച്ചഭക്ഷണത്തിന് ശേഷം വാദം തുടരും;
ഉച്ചഭക്ഷണത്തിന് ശേഷം വാദം തുടരും; സമാധാനം തകര്‍ന്നത് പുനപരിശോധനയ്ക്ക് കാരണമാകില്ലെന്ന് കേരള സര്‍ക്കാര്‍ വക്കീല്‍
ആദ്യം പരാശരന്‍ ഉന്നയിച്ച വാദങ്ങള്‍ നമുക്ക് അറിയാം
ഭരണഘടനയുടെ 15-ാം അനനുച്ഛേദം പ്രകാരം ക്ഷേത്രങ്ങലെ പൊതു ഇടം ആക്കി തുറന്നു കൊടുക്കുന്നത് ശരിയല്ലെന്ന് പരാശരന്‍ വാദിച്ചു. ഇത് പ്രകാരം ക്ഷേത്രത്തിലെ ആചാരങ്ങള്‍ മാറ്റുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 15(2) അനുച്ഛേദം ആരാധാനാ കേന്ദ്രങ്ങളെ ഒഴിവാക്കിയട്ടുണ്ടെന്ന് നിര്‍ണ്ണായക വസ്തുത സുപ്രീംകോടതി പരിഗണിച്ചില്ല. ബഹു കോടതി ബിജോ ഇമ്മാനുവേല്‍ കേസിലെ വിധി പരാശരന്‍ ഇതിനായി ചൂണ്ടിക്കാട്ടി. ആചാരങ്ങള്‍ അത്രമേല്‍ കൂടുതല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്ന് ഈ കേസില്‍ അന്ന് ജസ്റ്റീസുമാര്‍ വ്യക്തമാക്കിയിരുന്നു. ലിംഗവിവേചനം പാടല്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ അത് കൃത്യമായി നിര്‍വചിട്ടിട്ടില്ല. യുവതികള്‍ക്ക് പ്രേവശനം അനുവദിക്കാത്തത് അയിത്തമല്ലെന്നും പരാശരന്‍ ഊന്നി പറഞ്ഞു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും പ്രതിഷ്ഠയുടെ അവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം കര്‍ക്കശമായി വാദിച്ചു
ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകരം ആണെന്ന് തന്ത്രിക്ക് വേണ്ടി വാദിച്ച വി ഗിരി തന്റെ വാദം ആരംഭിച്ചത്. വിലക്ക് അയിത്തമല്ല. അത് ആചാരത്തിന്റെയും അവിടുത്തെ മാത്രം പ്രതിഷ്ഠയുടെയും ഭാവം കൊണ്ടാണ്. അത് ദേവന്റെ അവകാശമാണെന്നും ഗിരി അഞ്ചംഗ ജസ്റ്റീസുമാര്‍ക്ക് മുമ്പില്‍ ആവശ്യം പകടിപ്പിച്ചു.
പ്രതിഷ്ഠയുടെ അവകാശം സംബന്ധിച്ച് ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് വിധിയില്‍ ഊന്നല്‍ നല്‍കിയതെന്നും മറ്റുള്ളവര്‍ അത് പരിഗണിച്ചില്ലെന്നും സിങ്ങ്വി അറിയിച്ചു. നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിലുള്ളതാണ് ഇവിടെ അയിത്തത്തന്റെയും തുല്യനീതിയുടെയും പ്രശ്‌നം ഉദിക്കുന്നില്ല
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്