സംസ്ഥാനത്ത് ഇടിയോടുകൂടി വേനല്‍മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.
പാലക്കാട്: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിയോടുകൂടി വേനല്‍മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം. കേരളത്തിലും തമിഴ്നാട്ടിലും വേനല്‍മഴ തുടരുമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തമിഴ്നാടിെന്റ ദക്ഷിണ കടലോര മേഖലകളില്‍ കനത്ത മഴ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് 38.3 മില്ലിമീറ്ററും തിരുവനന്തപുരത്ത് 33.6 മില്ലിമീറ്ററും പുനലൂരില്‍ 7.4 മില്ലിമീറ്ററും കോട്ടയത്ത് 4.6 മില്ലിമീറ്ററും മഴ ലഭിച്ചു. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ ലഭിച്ചേക്കും. ശ്രീലങ്കന്‍ തീരങ്ങളില്‍ രൂപപ്പെട്ട ചുഴലിക്കാറ്റാണ് കേരളത്തിലും തമിഴ്നാട്ടിലും മഴപെയ്യാന്‍ കാരണം. ചുഴലിക്കാറ്റ് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതോടെ തമിഴ്നാട്ടില്‍ മഴയുടെ ശക്തി കുറയും. കേരളത്തില്‍ ഈ വേനലില്‍ വരള്‍ച്ച സാധ്യത ഇനിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഒന്നോ രണ്ടോ ഭാഗങ്ങളില്‍ 15ന് രാവിലെ വരെ കനത്ത മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി.
മണ്‍സൂണ്‍ സംബന്ധിച്ച് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പിെന്റ ആദ്യഘട്ട പ്രവചനം 16ന് പുറപ്പെടുവിക്കും. ഇത്തവണ സാധാരണയായി തെക്കുപടിഞ്ഞാറന്‍ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നത്. മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുന്ന എല്‍നിനോ പ്രതിഭാസത്തിന് സാധ്യതയില്ലെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്