പൊതുമേഖലാ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 2.41 ലക്ഷം കോടി രൂപയുടെ വായ്പകൾ എഴുതിതള്ളിയതായി ധനകാര്യ സഹമന്ത്രി ശിവ് പ്രസാദ് ശുക്ല.
2014 ഏപ്രിൽ മുതൽ 2017 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തുകയ്ക്കുള്ള കിട്ടാക്കടം എഴുതി തള്ളിയത്. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇത് അത്ര വലിയ കാര്യമല്ല എന്ന മട്ടിലാണ് മന്ത്രിയുടെ മറുപടി. ബാങ്കുകൾ ബാലൻസ് ഷീറ്റ് ക്ലിയർ ചെയ്യുന്നതിന് സാധാരണ ചെയ്യാറുള്ള ഒരു കാര്യമാണ് ഇതെന്നും മറുപടിയിൽ അദ്ദേഹം വ്യക്തമാക്കുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം പൊതുമേഖലാ ബാങ്കുകള്‍ എഴുതി തള്ളിയത് 241,911 രൂപയാണ്. നിയമാനുശ്രിതമായ നിയമനടപടികള്‍ തുടരുമ്പോള്‍ കുടിശിക വീണ്ടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.ബി.ഐ ചട്ടം അനുസരിച്ച് ഒരു ബാങ്ക് സമര്‍പ്പിച്ച ക്രഡിറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. പൊതുമേഖലാ ബാങ്കുകള്‍ക്ക് ക്രഡിറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തനാകില്ലെന്നും അദ്ദേഹം മറുപടിയില്‍ പറഞ്ഞു.
കര്‍ഷകര്‍ കടക്കെണിയില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു എന്ന ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പാര്‍ലമെന്റില്‍ അദ്ദേഹം കണക്കുകള്‍ വ്യക്തമാക്കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്