പോസ്റ്റല്‍ സമരം തുടരുന്നു; തപാല്‍ മേഖല സ്തംഭിച്ചു
തിരുവനന്തപുരം: പോസ്റ്റല്‍ സമരത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ തപാല്‍ മേഖല പൂര്‍ണമായും സ്തംഭിച്ചു. സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖ കാര്‍ഡ് അടക്കം അത്യാവശ്യമായി നല്‍കേണ്ട തപാല്‍ ഉരുപ്പടികള്‍ പോലും നാലു ദിവസമായി അനങ്ങിയിട്ടില്ല. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാക് സേവക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ അഭിമുഖ കാര്‍ഡുകള്‍, സ്കൂള്‍ കോളജ് പ്രവേശത്തിനുള്ള അറിയിപ്പ്, കിടപ്പിലായ ആള്‍ക്കാരുടെ പെന്‍ഷന്‍ തുക, അത്യാവശ്യമായി കിട്ടേണ്ട കത്തുകള്‍ തുടങ്ങിയവയെല്ലാം നാലുദിവസമായി കെട്ടിക്കിടക്കുകയാണ്. സ്‌പീഡ് പോസ്റ്റില്‍ അയച്ചവ പോലും എങ്ങും എത്തിയില്ല.സംസ്ഥാനത്തെ 5500 തപാല്‍ ഓഫിസുകള്‍ക്കും 35 റയില്‍വേ മെയില്‍ സര്‍വീസ് കേന്ദ്രങ്ങളും അഡ്മിനിസിട്രേറ്റീവ്, അക്കൗണ്ട്സ് ഓഫിസുകള്‍ക്കും സമരക്കാര്‍ താഴിട്ടതോടെയാണിത്.
സ്‌പീഡ് പോസ്റ്റല്‍ സെന്ററുകളും സേവിംഗ്സ് തപാല്‍, തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയും നിശ്ചലമാണ്. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിഡിഎസ് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയിസ്, ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പിണിമുടക്കിന് വിവിധ ട്രേഡ് യൂണിയനുകളും പിന്തുണയുമായെത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്