×

പൂത്തിരി കത്തിച്ചതിന് ‘കൊമ്ബന് ‘ ചെലവായത് 36,000 ; വിനോദയാത്ര കഴിഞ്ഞ് മടങ്ങും വഴി തടഞ്ഞിട്ട് പിഴയടിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ: കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര പുറപ്പെടും മുമ്ബ് ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച്‌ അപകടകരമായ സാഹചര്യമൊരുക്കിയ സംഭവത്തില്‍ രണ്ട് ബസുകളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര കഴിഞ്ഞ മടങ്ങിവരവേ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകള്‍ ആലപ്പുഴ ആര്‍.ടി.ഒ സജിപ്രസാദിന്റെ മേല്‍നോട്ടത്തില്‍ എം.വി.ഐമാരായ ജിന്‍സണ്‍ സേവ്യര്‍, ബിനീഷ്,ശരത് സേനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. അമ്ബലപ്പുഴയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ചുവിട്ടെങ്കിലും പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടികളെ കോളേജില്‍ ഇറക്കാന്‍ ഡ്രൈവര്‍മാരെ അനുവദിച്ചു. തുടര്‍ന്ന് ബസുകള്‍ കൊല്ലം ആര്‍.ടി.ഒ എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിന് കൈമാറി. കൊല്ലം പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ വിനോദയാത്ര പുറപ്പെടുംമുമ്ബാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. തീ ബസിലേക്ക് പടര്‍ന്നെങ്കിലും ഉടന്‍ അണച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനമെമ്ബാടും ഈ രണ്ട് വാഹനങ്ങള്‍ക്ക് വേണ്ടി പരിശോധന ശക്തമാക്കിയിരുന്നു. മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയതിനാല്‍ ഇരുവാഹനങ്ങള്‍ക്കുമായി 36,000 രൂപ പിഴ ചുമത്തി. പൂത്തിരി കത്തിച്ചതിന് കൊല്ലം പൊലീസാണ് കേസെടുക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top