പൂരത്തിന് കൊടിയിറങ്ങി
തൃശ്ശൂര്‍: വടക്കുംനാഥന്റെ തട്ടകത്തെ ആവേശം കൊള്ളിച്ച് മറ്റൊരു തൃശ്ശൂര്‍ പൂരത്തിന് കൂടി കൊടിയിറങ്ങി. തിരുവമ്ബാടി-പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരാവേശം കൊടിയിറങ്ങിയത്. അടുത്ത പൂരം 2019 മെയ് 19-ന് നടക്കും.
ശക്തന്‍റെ തട്ടകവാസികളുടെ പൂരമായിരുന്നു ഇന്നത്തേത്. രാവിലെ മണികണ്ഠനാല്‍ പരിസരത്തുനിന്നും പാറമേക്കാവിന്‍റെയും നായ്ക്കനാല്‍ പരിസരത്തുനിന്നും തിരുവമ്ബാടിയുടെയും എഴുന്നള്ളത്ത് ആരംഭിച്ചു. പതിനഞ്ചാനകളുടെ അകമ്ബടിയോടെ മേള കുലപതികളായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നള്ളത്ത്.
പിന്നെ ഉപചാരം ചൊല്ലാന്‍ നേരമായി. ഇരു ഭഗവതിമാരും ശ്രീമൂല സ്ഥാനത്ത് നിലയുറപ്പിച്ച് അടുത്ത കൊല്ലം കാണാമെന്ന ഉറപ്പില്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൊട്ടുപിന്നാലെ പാറമേക്കാവിന്റെയും തിരുവമ്ബാടിയുടേയും പകല്‍ വെടിക്കെട്ട് ആരംഭിച്ചു. ശേഷം അടുത്ത പൂരത്തിന് കാണാമെന്ന പ്രതീക്ഷയില്‍ മനസു നിറച്ച് പൂരപ്രേമികളുടെ മടക്കമാരംഭിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്