×

പ്രതികൂട്ടില്‍ പോലീസുകാരെ കയറ്റി ജഡ്ജിക്കെതിരെ പോലീസുകാരുടെ പരാതി

തിരുവനന്തപുരം : കോടതിയില്‍ വൈകിയെത്തിയതിന് പൊലീസുകാര്‍ക്ക് ശിക്ഷ നല്‍കിയതായി പരാതി. തൊപ്പിയും ബെല്‍റ്റും അഴിച്ച്‌ പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ വൈകിയെത്തിയ നാലു പൊലീസുകാരോട് കോടതി ആവശ്യപ്പെട്ടുവെന്നാണ് പരാതി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം.

പ്രതിയെ കോടതിയില്‍ ഹാജരാക്കാനാണ് എആര്‍ ക്യാമ്ബിലെ നാലു പൊലീസുകാരെ നിയോഗിച്ചിരുന്നത്. മൂന്നാം നമ്ബര്‍ കോടതിയിലായിരുന്നു പ്രതിയെ ഹാജരാക്കേണ്ടിയിരുന്നത്. ജഡ്ജി അവധിയിലായതിനെ തുടര്‍ന്ന് കേസ് രണ്ടാം നമ്ബര്‍ കോടതിയിലേക്ക് മാറ്റി.

എന്നാല്‍ പ്രതിയെയും കൊണ്ട് കോടതിയിലെത്തിയപ്പോള്‍ അല്‍പ്പം വൈകി. ഇതേത്തുടര്‍ന്നാണ് പ്രതിക്കൊപ്പം പൊലീസുകാരെയും തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച്‌ പ്രതിക്കൂട്ടില്‍ നിര്‍ത്തിച്ചത് എന്ന് പൊലീസുകാര്‍ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ എആര്‍ ക്യാമ്ബ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് ജെ സുരേഷ്‌കുമാറിന് പൊലീസുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് വിഷയത്തില്‍ വിശദമായ പരിശോധന നടത്തി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയായും അസിസ്റ്റന്റ് കമാന്‍ഡന്റ് അറിയിച്ചു.

സംഭവം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എസ്പി അശോക് പറഞ്ഞു. പൊലീസുകാര്‍ തെറ്റ് ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചട്ടമുണ്ട്. എന്നാല്‍ അവരെ ബലമായി തൊപ്പിയും ബെല്‍റ്റും ഊരിച്ച്‌ പ്രതികള്‍ക്കൊപ്പം കൂട്ടില്‍ നിര്‍ത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നും, നിയമവിരുദ്ധമാണെന്നും എസ്പി അശോക് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top