കൈക്കൂലിവാങ്ങുമെന്ന് വ്രതമെടുത്തിറങ്ങുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി
മറ്റൊരാളില്‍ നിന്ന് പിടുങ്ങില്ല എന്ന് ഉറപ്പോടെയാകണം ജോലി ചെയ്യാന്‍. അഴിമതിക്കാരായ കുറച്ചു പേര്‍ മാത്രമാണ് ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ചീത്തപേരുണ്ടാക്കുന്നതെന്നും അദ്ദേഹം പുറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓട്ടോമേറ്റഡ് / ഇന്റലിജന്റ് ബില്‍ഡിങ്ങ് അപ്ലിക്കേഷന്‍/സോഫ്റ്റ് വെയര്‍ ‘സുവേഗ’യുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട്നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫീസിലെത്തുന്ന ജനങ്ങളോട് ജീവനക്കാർ സാഡിസ്റ്റ് മനോഭാവത്തോടെയാണ് പ്രവര്‍ ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിട്ടുന്ന പണം കൊണ്ട് ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം ചെലവിടാം, പക്ഷേ അത് അവനനവന്റെ പണമായിരിക്കണം.അഴിമതി പാടില്ല എന്നു സര്‍ക്കാര്‍ പറയുമ്പോള്‍ മനസില്‍ ഊറിച്ചിരിക്കുന്ന ഉദ്യോഗസ്ഥരാണ് ചില വകുപ്പുകളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യാഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത് ഇപ്പോള്‍ നേരിട്ടല്ല. നേരിട്ടു വാങ്ങുന്ന സമ്പ്രദായം നിര്‍ത്തി പുതിയ മാര്‍ഗമാണ് ഉപയോഗിക്കുന്നത്. നേരിട്ടു വാങ്ങുന്നത് പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ വക്താക്കളിലൂടെയാണ് പണം വാങ്ങുന്നത്. ഇതിന് ചില അടയാളങ്ങളും കരുതിവെക്കുന്നു. എന്നാല്‍ ഇത്തരം പരിപാടികള്‍ അങ്ങാടിപ്പാട്ടാണെന്നും അദ്ദേഹം പറഞ്ഞു
അഴിമതിക്ക് വിധേയരാകുന്നവര്‍ ഒന്നും മിണ്ടാ
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്