×

പിണറായി കൂട്ടക്കൊലപാതകം: സൗമ്യ വീണ്ടും കസ്റ്റഡിയില്‍

കണ്ണൂര്‍: പിണറായി കൂട്ടക്കൊലപാതക കേസില്‍ പ്രതി വണ്ണത്താംവീട്ടില്‍ സൗമ്യ(28) വീണ്ടും പൊലീസ് കസ്റ്റഡിയില്‍. മകള്‍ ഐശ്വര്യയുടെ കൊലപാതക കേസിലാണ് ഈ മാസം 11 വരെ വിട്ടുനല്‍കിയത്.

ഐശ്വര്യയുടെ കൊലപാതകത്തില്‍ സൗമ്യയുടെ കാമുകന്മാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനാണ് കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് സൗമ്യ ഇതുവരെ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ സൗമ്യയുടെ കാമുകരില്‍ ഒരാള്‍ നല്‍കിയ മൊഴിയില്‍ പൊലീസിനു ചില സംശയങ്ങളുണ്ട്. സൗമ്യയുടെ ബാഗില്‍ നിന്ന് ഒരിക്കല്‍ എലിവിഷം കണ്ടിരുന്നെന്നും അതുവാങ്ങി വീടിനു പുറകുവശത്ത് വലിച്ചെറിയുകയായിരുന്നെന്നുമാണ് ഒരു യുവാവ് പൊലീസിനു മൊഴി നല്‍കിയിരുന്നത്.

മാതാപിതാക്കളായ കമലയെയും(65)കുഞ്ഞിക്കണ്ണനെയും(80) കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സൗമ്യ. മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയത് രണ്ട് വ്യത്യസ്ത കേസുകളായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top