പിണറായി കൂട്ടകൊലപാതകം; സൗമ്യയെ മേയ് എട്ട് വരെ റിമാന്‍ഡ് ചെയ്തു
കണ്ണൂര്‍: മകളേയും അച്ഛനേയും അമ്മയേയും കൊന്ന കേസില്‍ അറസ്റ്റിലായ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ മേയ് എട്ട് വരെ റിമാന്‍ഡ് ചെയ്തു. പടന്നക്കരയിലെ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, സൗമ്യയുടെ മകള്‍ ഐശ്വര്യ എന്നിവരെ കൊന്ന കേസില്‍ സൗമ്യയെ മുമ്ബ് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. സൗമ്യയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്.
അതേ സമയം സൗമ്യയ്ക്കായി വിവാദ വക്കീല്‍ ബിജു ആന്റണി എന്ന ബി.എ.ആളൂര്‍ കോടതിയില്‍ ഹാജരാവും. സൗമ്യക്കുവേണ്ടി ഹാജരാകാന്‍ ആരാണ് സമീപിച്ചതെന്ന് ആളൂര്‍ വ്യക്തമാക്കിയില്ല. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്‌ട്രേറ്റ് സൗമ്യയോട് ചോദിച്ചിരുന്നു. എന്നാല്‍ വേണ്ടെന്നായിരുന്നു മറുപടി. കേസിന്റെ വിശദാംശങ്ങള്‍ പഠിച്ചശേഷം ജാമ്യനടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂര്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്