×

പിണറായി കൂട്ടക്കൊല: സൗമ്യയെ നാലുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ നാലുദിവസംപൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകളും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഭക്ഷണത്തില്‍ വിഷം നല്‍കി മൂവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. അലുമിനിയം ഫോസ്‌ഫൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയാണ് മൂവരെയും സൗമ്യ കൊലപ്പെടുത്തിയത്.

സൗമ്യയുടെ മൂത്തമകള്‍ ആറുവര്‍ഷം മുമ്പ് മരിച്ചിരുന്നു. എന്നാല്‍ ഈ കുട്ടിയുടെ മരണം സ്വാഭാവികമായിരുന്നെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സൗമ്യ തനിച്ചാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സൗമ്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നു യുവാക്കളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ രണ്ടുപേരെ വിട്ടയച്ചെങ്കിലും ഒരാള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top