×

ഗവര്‍ണറെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പിണറായി വിജയന്‍ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്ന് – ചെന്നിത്തല.

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളെയും നിയമസഭയുടെ അന്തസിനെയും വരെ ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഗവര്‍ണറെ തിരിച്ച്‌ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ നല്‍കിയ നോട്ടീസില്‍ രാഷ്ട്രീയമില്ല. പ്രമേയം തള്ളുകയാണെങ്കില്‍ അതോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമത്തില്‍ സര്‍ക്കാരിന് കള്ളക്കളിയാണ്. ഗവര്‍ണറെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പിണറായി വിജയന്‍ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാസര്‍കോട്ട് പറഞ്ഞു. ഗവര്‍ണറെ വിമര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച്‌ വിളിക്കണമെന്ന ആവശ്യത്തിലും പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിലും ഉറച്ച്‌ നില്‍ക്കുന്നു എന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top