×

‘രണ്ടില ‘ സിവിൽ കോടതികളിലെ വിധിയോ പാര്‍ട്ടി ഭരണഘടനയോ മനസിലാക്കിയില്ല – പി ജെ ജോസഫ് ഹൈക്കോടതിയിലേക്ക് –

താഴെ പറയുന്ന ശക്തമായ വാദമുഖങ്ങളുമായി ദില്ലി ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കാനുള്ള നീക്കത്തിലാണ് പി ജെ ജോസഫും കൂട്ടരും.

 

1. തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വിശ്വസനീയമല്ല എന്ന് പറഞ്ഞ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പട്ടികയെ ആധാരമാക്കിയുള്ള വിധിക്കു തന്നെ നിയമ സാധുതയില്ല.
2. പാർട്ടി പിളർന്നു എന്ന മുൻ വിധിയോടെയാണ് കമ്മീഷൻ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പിളർന്നെങ്കിൽ എന്ത് കൊണ്ട് റോഷിയും ജയരാജും കേസ് കൊടുത്തതിന് ശേഷം പാർലമൻ്ററി പാർട്ടിയിൽ പങ്കെടുക്കാൻ കഴിയുകയില്ല എന്ന കത്ത് പി ജെ ജോസഫിനയച്ചു? എന്ത് കൊണ്ട് റോഷി പി ജെ ജോസഫിനും, സി ഫ് തോമസിനും, മോൻസ് ജോസഫിനും വിപ്പയച്ചു? തുടങ്ങിയ ചോദ്യങ്ങൾ നിർണ്ണായകമാണ്.
3. മേൽ കോടതികളിൽ റിട്ട് സമർപ്പിക്കുവാനുള്ള നിരവധി പഴുതുകൾ ആ വിധിയിലുണ്ട്.
4. മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുകളിലൊരാൾ ഈ വിധിയെ എതിർത്തിട്ടുണ്ട്. കാരണം പറഞ്ഞിരിക്കുന്നത് വിശ്വസനീയമല്ല എന്ന് കമ്മീഷൻ പറഞ്ഞിരിക്കുന്ന രേഖകൾ തന്നെയാണ്.
5. 450 പേരുണ്ട് എന്ന് രണ്ട് പക്ഷവും സമ്മതിക്കുന്ന സംസ്ഥാന കമ്മറ്റി ലിസ്റ്റിൽ 300 ഓളം ആളുകളുടെ മാത്രം ഭൂരിപക്ഷ അഭിപ്രായം മാനിക്കുന്ന വിധിക്ക് നിയമസാധുതയുണ്ടോ? ബാക്കി 150 പേരുടെ കാര്യം എന്താകും? അവരെ പരിഗണിക്കണ്ടെ?
6. മൂന്നാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ പിരിഞ്ഞ് പോകുന്നതിന് മുമ്പ് വിധി വരണം എന്ന് ഡൽഹി ഹൈക്കോർട്ടിൽ കുര്യാക്കോസ് പടവൻ്റെ വക്കീൽ ആവശ്യപ്പെട്ടപ്പോൾ ജോസ് കെ മാണിയുടെ വക്കീൽ അങ്ങനെയൊരു ധൃതി ആർക്കുമില്ല എന്ന് വാദിച്ചത് എന്തിനാണ്? ആ കമ്മീഷണർ പിരിഞ്ഞ് പോകുന്നതിന് മുമ്പ് വിധി വന്നത് കൊണ്ട് അതിനെ എതിർത്തു കൊണ്ടുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ കൂടി വിധിയിൽ വന്നു. അപ്പീലിന് അത് വളരെ സഹായകരമായിരിക്കും. ഇപ്പോഴത്തെ വിധിയുടെ മേൽ സംശയങ്ങളുടെ ഒരു നിഴലും അത് തീർക്കുന്നു.
7. മൂന്ന് സിവിൽ കോടതികളിൽ നിന്നും ജോസിന് ലഭിച്ച പ്രതികൂല വിധികളെപ്പറ്റിയോ പാർട്ടി ഭരണഘടനെയെപറ്റിയോ ഒരു പരാമർശവും വിധിയിലില്ല.

 

ഇപ്പോഴത്തെ പുതിയ സാഹര്യത്തില്‍ യുഡിഎഫ് വീണ്ടും തീരുമാനം പുനപരിശോധിക്കുമോയെന്ന കാര്യവും വ്യാഴാഴ്ച മാത്രമേ അറിയാന്‍ സാധിക്കൂ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top