ഭാര്യയുടെ ശസ്ത്രക്രിയയ്ക്കിടെ ഭര്‍ത്താവിന്റെ അറസ്റ്റ്; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് – ജസ്റ്റിസ് ആന്റണി ഡൊമനിക്കി
മൂവാറ്റുപുഴ: ഭാര്യയുടെ ശസ്ത്രക്രീയയ്ക്കിടയില്‍ ആശുപത്രി ജീവനക്കാരുടെ മോശം ഇടപെടല്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. അത്തരമൊരു സാഹചര്യത്തില്‍ ദമ്ബതികളെ മാനസികമായി പീഡിപ്പിച്ച നടപടി ഒഴിവാക്കേണ്ടതായിരുന്നു എന്ന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റെ ഉത്തരവില്‍ പറയുന്നു.
രോഗികളോടും, കൂട്ടിരിപ്പുകാരോടും മാന്യമായും, സംയമനത്തോടേയും പെരുമാറാന്‍ ആശുപത്രി ജീവനക്കാരോട് നിര്‍ദേശിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. 2018 ഒക്ടോബര്‍ 27ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഭാര്യയെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് മാറ്റുന്നതിന് ഇടയില്‍, കട്ടിലിലുണ്ടായിരുന്ന സാധനങ്ങള്‍ നഴ്‌സിങ് അസിസ്റ്റന്റ് താഴേക്ക് വലിച്ചെറിഞ്ഞതോടെ ഭര്‍ത്താവ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌സ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വെള്ളൂര്‍കുന്നം സ്വദേശി ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിന് പിന്നാലെ ബാബു പരാതി നല്‍കുകയും, ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്