×

ഒമര്‍ ലുലു ചിത്രമായ ഹാപ്പി വെഡ്ഡിംഗിന്റെ രണ്ടാം ഭാഗം വരുന്നു

ചിരി പൂരമൊരുക്കിയ ഒമര്‍ ലുലു ചിത്രം ഹാപ്പി വെഡ്ഡിംഗിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നു. ആദ്യ ഭാഗത്തിലെ താരനിര തന്നെയാണ് രണ്ടാം ഭാഗത്തിലെന്നാണ് ലഭിക്കുന്ന സൂചന. ഔസേപ്പച്ചന്‍ വാലക്കുഴി ആണ് ചിത്രത്തിന്റെ നിര്‍മാതാവ്.ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാര്‍ത്ത അറിയിച്ചത്. ഹാപ്പി വെഡ്ഡിങ്ങ് 2 ന്റെ വിശദമായ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

സിജു വില്‍സണ്‍, ദൃശ്യാ രഘുനാഥ്, ഷറഫുദ്ദീന്‍, സൗബിന്‍ ഷഹീര്‍, ജസ്റ്റിന്‍ ജോണ്‍, അനു സിത്താര, ഡെല്‍നാ ഡേവിസ് എന്നിവരാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്ത് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍. ഓസോണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നസീര്‍ അലിയായിരുന്നു ചിത്രം നിര്‍മിച്ചത്. പുതുമുഖ താരങ്ങളുടെ സിനിമയായ അഡാര്‍ ലൗവിന്റെ തിരക്കുകളിലാണ് ഒമര്‍ ലുലു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top