മാണി ഓ കെ, പൂഴികടകനുമായി ജോസ് കെ മാണി- ജോസഫിന്റെ ഡെമ്മി നിഷ ? തര്‍ക്കം- വാദം- പ്രതിവാദം
കോട്ടയം: കെ എം മാണി ജോസഫിനെ മല്‍സരിപ്പിക്കാന്‍ ഒകെ ആയി.എന്നാല്‍ ജോസ് കെ മാണിയും കൂട്ടരും ജോസഫിനെ ഒഴിവാക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് പരിശോധിക്കുന്നു. അതില്ലെങ്കില്‍ തന്നെ ഡെമ്മി സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കെമാണിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും.
അതുപോലെ തന്നെ പാലാ മണ്ഡലത്തില്‍ കെ എം മാണിയേക്കാള്‍ ഭൂരിപക്ഷം ജോസഫിന് ലഭിച്ചാല്‍ അത് മാണിയുടെ സ്വീകാര്യതയെ ബാധിക്കുമോയെന്നും മാണി ഗ്രൂപ്പ് നേതാക്കള്‍ ഭയക്കുകയാണ്. ഏതായാലും ജോസഫ് വിഭാഗം തികഞ്ഞ നിശബ്ദതയിലാണ്.
യാതൊരു പ്രകോപനവും ഉണ്ടാക്കേണ്ടതില്ലെന്നാണ് മോന്‍സ് ജോസഫ് പറയുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5 മണി വരെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കെ എം മാണിക്ക് സമയം അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ എന്തായാലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്