നിപ്പ വൈറസ് : സംസ്ഥാനത്ത് ജാഗ്രത തുടരാന്‍ നിര്‍ദേശം
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണത്തിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് കലക്ടറേറ്റില്‍ അവലോകന യോഗം ചേരും.
ഇതിനിടെ സംസ്ഥാനത്ത് ഇന്നലെ മൂന്നുപേര്‍ കൂടി നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ ചികിത്സതേടി. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവതിയും കോട്ടയത്ത് രണ്ട് പേരുമാണ് ചികിത്സ തേടിയത്. കോഴിക്കോട്ടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയും മറ്റൊരു കോഴിക്കോട് സ്വദേശിയുമാണ് ഐസൊലേഷന്‍ വിഭാഗത്തില്‍ വാര്‍ഡില്‍ ഉളളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്