നിയമത്തില്‍ നിന്ന് വ്യതിചലിച്ച് കാര്യങ്ങള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി-മുഖ്യമന്ത്രി
മലപ്പുറം: പൊലീസിന്റെ വീഴ്ച ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് പൊലീസിന് കളങ്കമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി മുതല്‍ നിയമത്തില്‍ നിന്ന് വ്യതിചലിച്ച് കാര്യങ്ങള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരായാലും ഏത് പദവിയിലിരിക്കുന്നവരായാലും ശക്തമായ നടപടി നേരിടേണ്ടി വരും. പൊലീസ് ചെയ്യേണ്ടത് ചെയ്യുകയും ചെയ്യരുതാത്തത് ഒഴിവാക്കുകയും വേണം. സേനയുടെ യശസ്സ് ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന സത്യപ്രതിജ്ഞാ വാചകം പാലിക്കണം. മാനുഷിക മുഖം കാത്തു സൂക്ഷിക്കണമെന്നും പൊലീസില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്