×

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

അഡ്മിന് കുടുതല്‍ അധികാരം നല്‍കുന്ന ഫീച്ചറകളാണ് വാട്ട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകള്‍ പ്രകാരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇതുവരെ അംഗങ്ങളെല്ലാവരും ചെയ്തു കൊണ്ടിരുന്ന കാര്യങ്ങള്‍ അഡ്മിനിലേക്ക് മാത്രമായി ചുരുങ്ങപ്പെടും. മെസേജിംഗില്‍ വരെ ഈ നിയന്ത്രണ രേഖ വരുന്നു എന്നാണ് ഏറ്റവും അത്ഭുതകരമായ കാര്യം.

പുതിയ ഫീച്ചര്‍ പ്രകാരം അഡ്മിന് മാത്രം മെസേജ് അയക്കനാവുന്ന ഓപ്ഷന്‍ ഉണ്ട്. അംഗങ്ങള്‍ക്ക് അത് സാധിക്കില്ല. ‘റെസ്ട്രിക്ട് ഗ്രൂപ്പ്’ (Restrict Group) ടൂള്‍ ഉപയോഗിക്കുമ്പോള്‍ അഡ്മിന്റെ മാത്രം മെസേജുകളെ ഗ്രൂപ്പിലുള്ളവര്‍ കാണൂ. മറ്റു മെമ്പര്‍മാര്‍ക്ക് തിരിച്ച് സാധാരണ ചാറ്റിലേതു പോലെ മെസേജ് അയയ്ക്കാന്‍ സാധിക്കില്ല. എന്നാല്‍, മെസേജ് അഡ്മിന്‍ (Message Admin) ഓപ്ഷനിലൂടെ ഗ്രൂപ്പ് മെമ്പര്‍മാര്‍ക്ക് അഡ്മിന് മെസേജ് അയയ്ക്കാം. അഡ്മിന്‍ അപ്രൂവ് ചെയ്യുകയാണെങ്കില്‍ ഗ്രൂപ് മെമ്പര്‍മാരുടെ സന്ദേശവും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടും.

ഇനി മുതല്‍ ഗ്രൂപ്പിന്റെ പേരടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരവും അഡ്മിന് മാത്രമായിരിക്കും. ഇതുവരെ എല്ലാ അംഗങ്ങള്‍ക്കും ഗ്രൂപ്പിന്റെ പേരോ, ഡിസ്‌ക്രിപ്ഷനോ, ഐക്കണൊ, സബ്ജക്ടോ എല്ലാം എഡിറ്റു ചെയ്യാനാകുമായിരുന്നു. എന്നാല്‍, ഇനി ഇതെല്ലാം അഡ്മിന് നിയന്ത്രിക്കാം. ഈ ഓപ്ഷനും അഡ്മിന്‍ സെറ്റിങ്‌സില്‍ എത്തും. ഇതെല്ലാം പുതിയ അപ്‌ഡേറ്റ് മുതല്‍ ലഭ്യമാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top