ആയിരങ്ങള്‍ക്ക് രക്ഷയാകാന്‍ സൈന്യത്തിന്റെ അതിവേഗ ഇടപെടല്‍
ജില്ലയിലെ പ്രളയക്കെടുതി നേരിടാന്‍ 45 ഫൈബര്‍വള്ളങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇവ ചാലക്കുടിയിലും മാളയിലും കൊടുങ്ങല്ലൂരിലും ഉപയോഗപ്പെടുത്തിത്തുടങ്ങി. കണ്ണൂരില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ 13 വള്ളങ്ങളെത്തിച്ചു. മലപ്പുറത്തുനിന്ന് പത്ത് വള്ളവും തൃശ്ശൂരില്‍നിന്ന് 11 വള്ളങ്ങളുമെത്തിച്ച മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. സര്‍ക്കാരിന്റെ വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഇന്ന് അതുകൊണ്ട് തന്നെ ചാലക്കുടി പുഴയിലെ രക്ഷാപ്രവര്‍ത്തനം സജീവമാകുമെന്നാണ് വിലയിരുത്തല്‍. ഈ മേഖലയിലെ ഗതാഗതവും താറുമാറായി. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ നിന്നും ചാലക്കുടി ഇന്ന് കരകയറുമെന്നാണ് പ്രതീക്ഷ. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം ഇന്ന് നടത്തും. എല്ലാം സൈന്യത്തിന്റെ മേല്‍നോട്ടത്തിലാകും ഇനി നടക്കുകയെന്നാണ് സൂചന.
ഭയന്ന് ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചു. അത് നഗരത്തിലും ജില്ലയിലും ഹര്‍ത്താലിന്റെ പ്രതീതി പകര്‍ന്നു. പെട്രോളിനും ഡീസലിനും ക്ഷാമമായതിനാല്‍ നിരത്തില്‍ വാഹനങ്ങളുമുണ്ടായിരുന്നില്ല. ജനങ്ങളും വാഹനങ്ങളുമില്ലാത്തതിനാല്‍ കടകമ്ബോളങ്ങളും തുറന്നില്ല. ജീവനക്കാരെത്താത്തതിനാലാണ് മിക്ക സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്നത്. ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ആളുകള്‍ കൂടുതലായെത്തിയെങ്കിലും ആഹാരമുള്‍പ്പടെയുള്ളവയുടെ അഭാവം നിഴലിച്ചു. ജില്ല കടന്ന് സഹായമെത്തുന്നത് നിലച്ചതോടെ പ്രളയബാധിത മേഖലകളില്‍ ഭക്ഷണം പോലും മുടങ്ങി. ദേശീയപാത കുതിരാനില്‍ വാഹനങ്ങളുടെ മുകളില്‍ മലയിടിഞ്ഞുവീണുത് ഗതാഗതത്തേയും ബാധിച്ചു.
തൃശൂരിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റിലെത്തിയ തദ്ദേശ മന്ത്രി എ.സി. മൊയ്തീനും കൃഷിമന്ത്രി വി എസ്. സുനില്‍കുമാറും വിലയിരുത്തിയിരുന്നു. എല്ലാവരെയും കഴിവതും വേഗത്തില്‍ സുരക്ഷിതസ്ഥാനത്ത് എത്തിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു. കളക്ടര്‍ ടി.വി. അനുപമയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ചാലക്കുടിയില്‍നിന്ന് ഹെലികോപ്റ്റര്‍വഴി രക്ഷിക്കുന്നവരെ മുളങ്കുന്നത്തുകാവ് കിലയില്‍ എത്തിക്കാനാണ് തീരുമാനം. :തൃശ്ശൂരില്‍നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന തീവണ്ടികള്‍ 18-ന് ശനിയാഴ്ച വൈകീട്ട് നാലുവരെ ഓടില്ല
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്