മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തതില്‍ ദു:ഖമുണ്ടെന്ന് ശ്രീജിത്തിന്‍റെ അമ്മ
കൊച്ചി: മുഖ്യമന്ത്രിയോ മന്ത്രിമാരോ വീട് സന്ദര്‍ശിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ അമ്മ ശ്യാമള. തന്‍റെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി വന്നാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ലെന്നും ശ്യാമള ന്യൂസ് അവറില്‍ പറഞ്ഞു.
ശ്രീജിത്തിന്‍റെ അറസ്റ്റില്‍ സമ്മര്‍മുണ്ടെന്ന് ബന്ധുവിനോട് പൊലീസ് പറഞ്ഞതായും ശ്യാമള പറഞ്ഞു. ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ശ്യാമള കൂട്ടിച്ചേര്‍ത്തു.
വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ എറണാകുളത്ത് എത്തിയിരുന്നു. എന്നാല്‍ പോകാന്‍ എളുപ്പമായിരുന്ന വരാപ്പുഴ വഴി സ്വീകരിക്കാതെ മറ്റ് വഴികളിലൂടെയാണ് മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുത്തത്. ദേശീയപാതയിലൂടെ സഞ്ചരിക്കാതെ ഇടുങ്ങിയ പാതയിലൂടെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നാണ് ശ്രീജിത്തിന്‍റെ കുടുംബത്തിന്‍റെ ആരോപണം. ഏഴ് പരിപാടികളാണ് ഇന്ന് മുഖ്യമന്ത്രിക്ക് എറണാകുളത്ത് ഉണ്ടായിരുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്