മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി നേടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
കാസര്‍കോട്: കാസര്ഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വ്വകലാശാല അക്കാദമി ബ്ലോക്കിന്റെ ഉദ്ഘാടന നിര്‍വഹിച്ചു കൊണ്ട് പ്രസംഗിക്കുമ്ബോള് ആണ് വെങ്കയ്യ നായിഡു മലയാളത്തില്‍ സംസാരിച്ചത്.
പ്രസംഗത്തിന്റെ തുടക്കത്തില്‍ ഏതാനും മിനുട്ടാണ് ഉപരാഷ്ട്രപതി മലയാളം സംസാരിച്ചത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഇത്തരമൊരു പരിപാടിക്ക് എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പച്ചപ്പ് നിറഞ്ഞ പ്രകൃതി സുന്ദരമായ നാടാണ് കേരളമെന്നും അദ്ദേഹം പ്രശംസിച്ചു.ക്യാമ്ബസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാത്തവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി , വൈസ് ചാന്‍സ്‌ലര്‍ ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചപ്പോഴാണ് രാഷ്ട്രപതി കേരളത്തെ പുകഴ്ത്തി മലയാളത്തില്‍ സംസാരിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്