മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് അപകടം; ഒരാള്‍ക്ക് പരുക്ക്
മക്ക: സൗദിയിലെ മുസ്ലീങ്ങളുടെ പുണ്യനഗരമായ മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് ഒരാള്‍ക്ക് പരുക്കേറ്റു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിനിന്റെ കൈ തകര്‍ന്നുവീണാണ് അപടകമുണ്ടായത്.
ക്രെയിന്‍ ഓപ്പറേറ്റര്‍ക്ക് പരുക്കേറ്റതായി മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. പരുക്ക് സാരമുള്ളതല്ല. എന്നാല്‍ തീര്‍ഥാടകര്‍ക്കാര്‍ക്കും പരുക്കില്ല. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്താന്‍ ഗവര്‍ണറേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
2015ല്‍ സെപ്റ്റംബറില്‍ മക്കയില്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 108 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്