×

കേരളാ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി.

തിരുവനന്തപുരം: പൊലീസ് ജനാധിപത്യപരമായി പെരുമാറണമെന്നും പൊലീസ് സര്‍ക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച്‌ മാത്രമല്ല പ്രവര്‍ത്തിക്കേണ്ടതെന്നും എംഎം മണി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ ഭാഗമായാണ് എംഎം മണി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പൊലീസ് സംവിധാനത്തില്‍ പുനരാലോചന വേണം. ഭരിക്കുന്നവരുടെ ഇച്ഛയ്ക്കനുസരിച്ച്‌ മാത്രം പ്രവര്‍ത്തിക്കേണ്ടവരല്ല പൊലീസും എന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരുടെ കളികളാണ് ഇതിനു പിന്നെലെന്നും പറഞ്ഞു.

കേരള പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തില്‍ വന്ന മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിനെയും പാര്‍ട്ടിയേയും ഒരുപോലെ പ്രതിസന്ധിയിലാക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top