സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry… നമ്മുടെ മക്കളെ നന്നായി നോക്കണേ…ലിനി നഴ്‌സ് ഭര്‍ത്താവിനെഴുതിയ കത്ത്
‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…
with lots of love
നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് മരിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി മരണത്തോട് മല്ലിടുമ്പോള്‍ ഭര്‍ത്താവിനെഴുതിയ കുറിപ്പിലാണിത്. കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനിയാണ് ഇന്നു പുലര്‍ച്ചെ മരണപ്പെട്ടിരുന്നത്. ഈവിതത്തിലേക്ക് ഇനി തിരിച്ചു വരില്ലെന്നുറപ്പായപ്പോഴാണ് ഭര്‍ത്താവിന് ലിനി കത്തെഴുതിയത്. മക്കളെ നന്നായി നോക്കണമെന്നും മകനെ ഗല്‍ഫില്‍ കൊണ്ടുപോകണമെന്നുമാണ് ലിനി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്.
അഞ്ചു വയസുകാരന്‍ റിഥുലും രണ്ടുവയസുകാരന്‍ സിദ്ദാര്‍ഥുമാണ് ലിനിയുടെ മക്കള്‍. ഭര്‍ത്താവ് സജീഷ് ബഹ്റൈനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. മരണ വിവരമറിഞ്ഞ് സജീഷ് എത്തിയെങ്കിലും ലിനിയെ ദൂരത്തു നിന്നു കാണാനേ കഴിഞ്ഞുള്ളു. രോഗം പകരുമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയതോടെ വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ ലിനിയുടെ മൃതദേഹം സംസ്‌കരിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്