×

ലിനിയുടെ മക്കൾക്ക് വിദ്യാഭ്യാസ ചെലവുകള്‍ നൽകാൻ സന്നദ്ധത അറിയിച്ച് പ്രവാസികൾ

അബുദാബി: ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന നഴ്‌സ് ലിനിയുടെ കുടുംബത്തിന് സഹായഹസ്തവുമായി പ്രവാസികള്‍. ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാനവുമായി അബുദാബിയിലെ രണ്ട് പ്രവാസി മലയാളികളാണ് രംഗത്ത് വന്നിരിക്കുന്നത്.

പാലക്കാട് സ്വദേശികളായ ശാന്തി പ്രമോദും ജ്യോതി പല്ലാട്ടുമാണ് ലിനിയുടെ മക്കളായ റിഥുല്‍ , സിദ്ധാര്‍ഥ് എന്നിവരുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്.

തന്റെ ജോലിക്കിടെ ഇത്രയും ത്യാഗം ചെയ്ത ലിനിയുടെ സേവനം മഹത്താണെന്ന് അബുദാബിയില്‍ കുടുംബമായി താമസിക്കുന്ന ശാന്തി പറഞ്ഞു. മറ്റുള്ളവര്‍ക്ക് സേവവം ചെയ്യുന്നതിനിടെ തന്റെ ജീവന്‍ തന്നെ ത്യജിച്ച അവരുടെ സേവനത്തെ ആദരിക്കുന്നതിനും ദുഖാര്‍ദ്രരായ കുടുംബത്തെ പിന്തുണയ്ക്കാനുമാണ് ഞങ്ങളുടെ തീരുമാനം. സ്വയം പര്യാപ്തയെത്തുന്നത് വരെ റിഥുലിന്റെയും സിദ്ധാര്‍ഥിന്റെയും വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കാമെന്ന് തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് നഴ്‌സുമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ ത്യാഗവും മനസിലാകും. രോഗികളെ പരിചരിക്കുന്നതിനിടെ തന്റെ ജീവന്‍ നഷ്ടമായ ലിനിയുടെ കഥ ഹൃദയഭേദകമാണെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.

പേരാമ്ബ്രയില്‍ നിപ്പാ വൈറസ് ബാധിച്ച്‌ മരിച്ച മൂന്നംഗ കുടുംബത്തിനെ പരിചരിച്ച ചെമ്ബനോട സ്വദേശി ലിനി കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. രോഗം മറ്റുള്ളവരിലേക്ക് കൂടി പകരുമെന്ന ഭീതിയില്‍ കുടുംബത്തിന്റെ അനുമതിയോടെ രാത്രി തന്നെ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഇലക്‌ട്രിക് ശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top