ലിഗ കേസ് ; കസ്റ്റഡിയിലുള്ളവരുടെ മൊഴി പുറത്ത്.
തിരുവനന്തപുരം: ലിഗ കേസില്‍ കസ്റ്റഡിയിലുള്ളവരുടെ മൊഴി പുറത്ത്. ലിഗ കടല്‍ത്തീരത്ത് നടന്നുവരുന്നത് കണ്ടു. സിഗരറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ല. ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടെങ്കിലും ലിഗ അവഗണിച്ചെന്നുമാണ് കസ്റ്റഡിയിലായ ഉദയന്‍, ഉമേഷ് എന്നിവരുടെ മൊഴി.
ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചതും ഉപദ്രവിച്ചതും കസ്റ്റഡിയിലുള്ളവര്‍ ആണെന്ന് പൊലീസ് പറയുന്നു. ലിഗ കൊല്ലപ്പെട്ടത് കാണാതായ മാര്‍ച്ച് 14 രാത്രിയാണെന്ന് പൊലീസ് പറയുന്നു. രാസപരിശോധനാ ഫലം വന്നതിന് ശേഷമാണ് ഉദയന്‍, സുമേഷ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ചോദ്യം ചെയ്യുകയാണ്.
ലിഗയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയാണ് മരണം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം.
ലിഗ സറോമോനയെ(33) കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ വിഷാദ രോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാര്‍ച്ച് 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതായി. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം ലിഗയെ തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്