×

വിജയസാധ്യതയുള്ള വനിതകള്‍ ‘നോ’ പറയുന്നു – തീവ്രപരിശ്രമവുമായി രാഷ്ട്രീയ നേതാക്കള്‍-

കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതാ വാര്‍ഡുകള്‍ ഏതൊക്കെയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചിരിക്കുകയാണ്. അതനുസരിച്ച് ഏറ്റവും വേഗത്തില്‍ മികച്ച വനിതാ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പഞ്ചായത്ത് തല നേതാക്കള്‍ നെട്ടോട്ടത്തിലായിരക്കുകയാണ്. മത – ജാതി സമവാക്യങ്ങളും വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പലയിടത്തും മാനദണ്ഡമായിട്ടുണ്ട്. 1000 വോട്ടര്‍മാരുള്ള വാര്‍ഡുകളില്‍ 500 വോട്ടര്‍മാര്‍ ഏത് മതവിഭാഗത്തില്‍പെടുന്നു എന്ന കാര്യവും രാഷ്ട്രീയക്കാര്‍ പരിഗണിക്കുകയാണ്. അവരില്‍ നിന്ന് ഏറ്റവും മികച്ചവരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഇപ്പോള്‍ നോക്കുന്നത്. എന്നാല്‍ പലരും വിമുഖത പ്രകടിപ്പിക്കുകയാണ്.

അതുകൊണ്ട് ഇപ്പോള്‍ ജയിച്ചിരിക്കുന്ന വനിതകളെ വാര്‍ഡ് മാറ്റി നിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ട്. പക്ഷേ അത് വിജയസാധ്യതയ്ക്ക് മങ്ങലേല്‍ക്കുമോയെന്ന ഭയവും മുന്നണി നേതാക്കള്‍ക്കുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ബിഡിജെഎസ് എന്ന പാര്‍ട്ടി കേരളത്തില്‍ ഇല്ലായിരുന്നു.

 

ഇപ്പോള്‍ അവര്‍ എസ്എന്‍ഡിപിയുടെ പിന്തുണയോടെ എന്‍ഡിഎ മുന്നണിയിലാണ് നില്‍ക്കുന്നത്. അതോടുകൂടി ചില വാര്‍ഡുകളില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം കൂടാന്‍ സാധ്യതയുണ്ട്. ഇത് കൂടി എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ വിലയിരുത്തുന്നുണ്ട്. പല സ്ഥാനാര്‍ത്ഥിമോഹികളും രംഗത്ത് സജീവമായിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top