×

കടുത്ത ശിക്ഷയുമായി കുവൈത്ത്; വിസ നിയമം കർക്കശമാക്കി

വിസയില്ലാത്ത തൊഴിലാളികളെ സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തിയാല്‍ ഇനി മുതൽ തൊഴിലുടമകൾ മാത്രമല്ല ഇവരുടെ അറബികളായ സ്‌പോണ്‍സര്‍മാരും കുടുങ്ങും. തടവുശിക്ഷയും പിഴയും ഏര്‍പ്പെടുത്തിയാണ് കുവൈത്ത് ഭരണകൂടം വിസ നിയമം കർക്കശമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കുവൈത്ത് പബ്ലിക്ക് അതോറിറ്റി മാന്‍ പവര്‍ പുറത്തിറക്കി.

വിസയിലല്ലാത്ത തൊഴിലാളികളെ സ്ഥാപനത്തില്‍ ജോലിക്ക് നിര്‍ത്തിയാല്‍ സ്‌പോണ്‌സര്‍മാര്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കുമെന്നാണ് നിയമത്തില്‍ പറയുന്നത്.

2000 കുവൈത്ത്ദിനാര്‍ പിഴയോ അല്ലെങ്കില്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയോ ആണ് ഈ നിയമ ലംഘനത്തിന് ശിക്ഷയായി ലഭിക്കുക. ഒന്നിലധികം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ പതിനായിരം ദിനാര്‍ വരെ പിഴ ചുമത്താന്‍ തൊഴില്‍ വകുപ്പിന് അധികാരമുണ്ടായിരിക്കും.

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ സ്വദേശി, വിദേശി എന്ന പരിഗണയില്ലാതെ ഏവര്‍ക്കും ബാധ്യതയുണ്ടെന്നും മാന്‍ പവര്‍ അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top