×

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ് പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ആളുകളെ കയറ്റാവൂ. കെഎസ്ആര്‍ടിസി ലക്ഷ്വറി ബസുകള്‍ക്കും ഉത്തരവ് ബാധകം.

ഉയർന്ന ടിക്കറ്റ് നിരക്കുള്ള ബസുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ട്. സാധാരണ ബസുകളിലെ തിരക്ക് കണക്കിലെടുത്താണ് യാത്രക്കാർ ഫാസ്റ്റ്,​ സൂപ്പർ ഫാസ്റ്റ്,​ എക്‌സ്‌പ്രസ് ബസുകളെ ആശ്രയിക്കുന്നത്. അങ്ങനെ കൂടുതൽ പണം നൽകി യാത്ര ചെയ്യുന്നവർക്ക് ഇരുന്ന് സൗകര്യം പോലെ യാത്ര ചെയ്യാൻ അർഹതയുണ്ട്. മോട്ടോർ വാഹന ചട്ടത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് കെഎസ്ആർടിസി പാലിച്ചേ മതിയാവൂ എന്നും കോടതി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top