×

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍വി, ചരിത്രത്തില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ തോല്‍ക്കുന്നത് ആദ്യം ,മതവും ജാതിയും നോക്കി മാര്‍ക്കു കുറക്കുന്നതായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍വി, മെഡിസിന്‍ വിഭാഗം മേധാവി വിവേചനം കാട്ടുന്നു, പരാതി നല്‍കാന്‍ ഭയന്നു വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷയില്‍ നാണം കെട്ട തോല്‍വി. പരീക്ഷയെഴുതിയ 198 വിദ്യാര്‍ത്ഥികളില്‍ 34 പേര്‍ തോറ്റു. ചരിത്രത്തില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ തോല്‍ക്കുന്നത് ആദ്യമാണ്. ഇതില്‍ മുപ്പതിലധികം പേര്‍ മെഡിസിന്‍ വിദ്യാര്‍ത്ഥികളാണ തോറ്റത്.

കോളജിലെ മെഡിസില്‍ വിഭാഗം മേധാവി വര്‍ഗീയ വിവേചനം കാട്ടുന്നതായി ചില വിദ്യാര്‍ത്ഥികല്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ മതവും ജാതിയും നോക്കി മാര്‍ക്കു കുറക്കുന്നതായി ന്യുനപക്ഷ വിഭാഗത്തില്‍പെട്ട ചില വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്നാല്‍ പരാതി പറയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയമാണ്. മറ്റ് ഗവണ്മെന്റ് കോളേജുകളില്‍ അഞ്ചും ആറും വിദ്യാര്‍ത്ഥികള്‍ തോറ്റപ്പോഴാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 34പേര്‍ തോറ്റത്. തോറ്റവരില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തിയറി വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരാണ്. പ്രാക്ടിക്കല്‍ വിഭാഗത്തില്‍ സ്വന്തം അധ്യാപകര്‍ മനപ്പൂര്‍വം മാര്‍ക്ക് കുറക്കുകയാരുന്നു. വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

കോളേജില്‍ സ്വയം പഠിക്കേണ്ട അവസ്ഥയാണുള്ളതെന്ന് പരീക്ഷയില്‍ ജയിച്ച വിദ്യാര്‍ത്ഥികള്‍ പോലും പറയുന്നു. അധ്യാപകരായ ഡിപ്പാര്‍ട്ട്മെന്റ് തലവനോ യൂണിറ്റ് ചീഫോ പ്രൊഫസറോ അസോസിയേറ്റ് പ്രൊഫസറോ ക്ലാസെടുക്കാന്‍ കോളേജില്‍ എത്താരില്ല. പലപ്പോഴും ഒഴിവുള്ളപ്പോള്‍ ജൂനിയര്‍ പിജി വന്ന് വല്ലതും പറഞ്ഞുതരുന്നത് മാത്രമാണിപ്പോള്‍ ഇവിടെ അധ്യാപനം. കോളേജ് പ്രിന്‍സിപ്പലിനോട് പല തവണ പരാതി പറഞ്ഞെങ്കിലും ആരും ഗൗനിക്കാറില്ല. റഗുലറായി ക്ലാസ് എടുത്തതിന് ശേഷം പരീക്ഷയില്‍ തോറ്റാല്‍ അത് ഞങ്ങളുടെ കഴിവ്കേടായി കണക്കാക്കാം എന്നാല്‍ പഠിപ്പിക്കാന്‍ ക്ലാസ് മുറിയില്‍ പോലും കയറാത്ത അധ്യാപകര്‍ തന്നെ മാര്‍ക്കിടാതെ തോല്‍പ്പിക്കുന്നത് സംശയത്തോടെ മാത്രമേ കാണാനാവൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഒന്നാംവര്‍ഷ പരീക്ഷയില്‍ തോറ്റ 42 വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് മാസത്തില്‍ വീണ്ടും പരീക്ഷ എഴുതണം. എന്നാല്‍ ഇവര്‍ക്ക് പോലും വിഷയം പറഞ്ഞുകൊടുക്കാന്‍ അധ്യാപകര്‍ എത്തുന്നില്ല. മെഡിസിന്‍ വിഭാഗത്തിലെ കൂട്ട തോല്‍വിയെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ചിലരുടെ ആവശ്യം. ഇന്റേണല്‍ മാര്‍ക്കിടാതെ വീണ്ടും തോല്‍പ്പിക്കുമെന്ന ഭയത്താലാണത്രേ വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രതികരിക്കാത്തത്. കേരളത്തില്‍ ഉയര്‍ന്ന റാങ്കുള്ള ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കോളേജാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഈ പരീക്ഷയില്‍ തോറ്റത് നാല് വിദ്യാര്‍ത്ഥികളാണ്. കോട്ടയത്ത് അഞ്ച്,തൃശൂര്‍ അഞ്ച്,ആലപ്പുഴ നാല്,മഞ്ചേരി രണ്ട്,കൊച്ചി ഒന്‍പത് എന്നിങ്ങനെ തോറ്റപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലും ഏതാണ്ടിതേ നിലയിലാണ് തോല്‍വി. പഠന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് 250 എംബിബിഎസ് സീറ്റുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെസ്ഥിര അംഗീകാരം ഈ കോളേജ് നേടിയത്. കോളേജിന് ലഭിച്ച അംഗീകാരത്തിന് ഏറ്റ തിരിച്ചടിയാണ് എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ കൂട്ട തോല്‍വി. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെ പ്രിന്‍സിപ്പാള്‍ അധ്യാപകരുടെ യോഗം വിളിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top