കെവിന്റെ കൊലപാതകം; മുഖ്യപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കോട്ടയം: കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോയേയും, ചാക്കോയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും പൊലീസ് നല്‍കും. എന്നാല്‍ കസ്റ്റഡിയിലുള്ള 2 പൊലീസുകാര്‍ കുറ്റകൃത്യത്തിനായി ഷാനുവിനെ സഹായിച്ചെന്ന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്.
കേസില്‍ പൊലീസിന്റെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ ഇതുവരെ 9 പേരാണ് അറസ്റ്റിലായത്. ഇനി നാല് പേര്‍ കൂടി പിടിയിലാവാനുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്