കെവിന്റെ കൊലപാതകം: ഷാനു ചാക്കോ, ചാക്കോ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോട്ടയം: കോട്ടയത്ത് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്റെ കൊലപാതക കേസിലെ പ്രധാന പ്രതികളെ ഇന്ന് കോടതില്‍ ഹാജരാക്കും. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. ഷാനു ചാക്കോയും പിതാവ് ചാക്കോയും ഇന്നലെ ഇരിട്ടി കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴങ്ങിയിരുന്നു.
കോട്ടയത്തെ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഷാനുവിനെയും ചാക്കോയേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗൂഡാലോചന കേസില്‍ നീനുവിന്റെ മാതാവ് രഹനയെയും പ്രതിചേര്‍ക്കും. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ഷാനുവാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ഗൂഢാലോനക്കുറ്റമാണ് ചാക്കോയ്‌ക്കെതിരെ ചുമത്താന്‍ പൊലീസ് ഉദ്ദേശിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും.
കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്നാണ് ലഭിക്കുന്നത്. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. മര്‍ദ്ദിച്ചവശനാക്കിയ ശേഷം വെള്ളത്തില്‍ മുക്കിക്കൊന്നതായിക്കാം എന്നാണ് പൊലീസിന്റെ നിഗമനം.
തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിനെ കൊലപ്പെടുത്തിയതെന്ന് നേരത്തെ നീനുവും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോയെയും ഭാര്യ രഹനയേയും കേസില്‍ പ്രതി ചേര്‍ത്തത്. മൊത്തം 16 പ്രതികള്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്