കെവിന്‍ ജോസഫിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്.
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കോട്ടയം എസ്‌എച്ച് മൗണ്ട് സ്വദേശി കെവിന്‍ ജോസഫിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുന്ന മൃതദേഹം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
ഹര്‍ത്താലിനോടനുബന്ധിച്ച് വന്‍ സംഘര്‍ഷമുണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ജില്ലയില്‍ നില ഉറപ്പിച്ചിട്ടുള്ളത്. ഡിജിപി ലോക് നാഥ് ബഹ്റയും കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തലവന്‍ അനില്‍ കാന്തും ഇന്ന് ജില്ലയില്‍ ഉണ്ടാകും.
കൊലപാതകവുമായി ബന്ധപ്പെട്ട് 16 പേര്‍ പ്രതി പട്ടികയിലുണ്ടെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തു നിന്നുമായി പിടികൂടിയവരെ കോട്ടയത്ത് എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്