കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഉത്തരേന്ത്യയില്‍ അതീവ ജാഗ്രത
ദില്ലി: അടുത്ത 5 ദിവസങ്ങളില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കടുത്ത പൊടിക്കാറ്റും മഴയും കാരണം 125-ഓളം പേരാണ് ഇതുവരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് പൊടിക്കാറ്റും മഴയും തുടരും എന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷകേന്ദ്രം പുറപ്പെടുവിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
അതേസമയം കേരളത്തില്‍ ഇന്നും നാളേയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണവിഭാഗം ഡയറക്ടര്‍ ഡോ.പി.സതീദേവി അറിയിച്ചു. ശക്തമായ പൊടിക്കാറ്റിനൊപ്പം ഇടിമിന്നലും മഴയും രൂപപ്പെട്ടതാണ് ഉത്തരേന്ത്യയില്‍ ഗുരുതര സാഹചര്യമുണ്ടായതിന് കാരണമെന്നും അവര്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്