കേരള പൊലീസിന്റേത് ക്രിമിനല്‍ വാഴ്ചയെന്ന് വൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: പ്രണയവിവാഹം ചെയ്ത കാരണത്താല്‍ കോട്ടയം സ്വദേശി കെവിന്‍ പി ജോസഫ് കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പൊലീസിന്റേത് ക്രിമിനല്‍ വാഴ്ചയാണെന്നും ഇവര്‍ കൃത്യവിലോപം കാണിച്ചുവെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
പൊലീസിന്റെ ന്യായീകരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അക്രമത്തില്‍ ഡിവൈഎഫ്‌ഐ അംഗം കൂടി ഉള്‍പ്പെട്ടത് ഞെട്ടിക്കുന്നു. കേരളത്തെ പോലൊരു സമൂഹത്തില്‍ ദുരഭിമാനക്കൊല എത്തുന്നത് അത്യന്തം ആശങ്കാജനകമാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്