×

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്

ബംഗലുരു: ആര്‍ക്കും ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ അവസാനിച്ച കര്‍ണാടകാ തെരഞ്ഞെടുപ്പിന് പിന്നാലെ നാടകീയതകള്‍ തുടരുന്നു. കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് പാര്‍ട്ടികളുടെ യോഗം തുടങ്ങി. മൂന്നാം സ്ഥാനത്താണ് എത്തിയതെങ്കിലും ഭരണത്തില്‍ നിര്‍ണ്ണായക കക്ഷിയായി മാറിയിരിക്കുന്ന ജെഡിഎസ് എംഎല്‍എമാര്‍ ബംഗളുരുവിലെ ലെ മെറിഡിയന്‍ എന്ന ആഡംബര ഹോട്ടലില്‍ യോഗം തുടങ്ങി.

കോണ്‍ഗ്രസ് എംഎല്‍എമാരും രാവിലെ തന്നെ യോഗം ചേര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം ജെഡിഎസ് എംഎല്‍എ മാരെ ബിജെപി റാഞ്ചിയേക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. ബിജെപി ഇങ്ങിനെ ശ്രമിച്ചാല്‍ തങ്ങളും കളിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍ പറയുന്നത്. ഈ സഖ്യത്തിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും കരുതുന്നത്. തങ്ങളുടെ ക്യാമ്ബില്‍ നിന്നും എംഎല്‍എമാരെ വലിക്കാനുള്ള ബിജെപിയുടെ ശ്രമം ചെറുക്കുമെന്നും ആരും പോകില്ലെന്നും ആത്മവിശ്വാസവും കൊള്ളുകയാണ്.

ബിജെപിയില്‍ നിന്നും രാജിവെച്ച്‌ കോണ്‍ഗ്രസിനൊപ്പം മത്സരിച്ച്‌ ജയിച്ച രണ്ടു എംഎല്‍എമാരെ റാഞ്ചാന്‍ ബിജെപി ശ്രമിക്കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ ശക്തമാണ്. എന്നാല്‍ ഇവരെ നേരിട്ടു കണ്ട് അത്തരം ശ്രമം നടത്തരുതെന്ന കോണ്‍ഗ്രസ് ശക്തമായി വിലക്കിയിട്ടുണ്ട്്. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരുകയാണ്. ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയിലേക്ക് പോകുമെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ബിജെപിയ്ക്ക് ഒപ്പം ചേരുമെന്ന പ്രചരണം ഡി കെ ശിവകുമാര്‍ തള്ളി.

ജെഡിഎസുമായി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഇവിടെ നടക്കുമെന്നാണ് സൂചന. അതുപോലെ തന്നെ ബിജെപിയും ജെഡിഎസുമായി യോഗം ചേരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണം രാഷ്ട്രീയമായി അനിവാര്യതയാണെന്നും അതിനായി ആദ്യ അവസരം തന്നെ ഉപയോഗിക്കുമെന്നും ബിജെപി വ്യക്തമാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ ചില എംഎല്‍എ മാരെക്കൂറി റാഞ്ചാനായാല്‍ സര്‍ക്കാര്‍ രൂപീകരണം അസാധ്യമല്ലെന്നാണ് ബിജെപി കരുതുന്നത്. 224 സീറ്റുകളില്‍ 222 എണ്ണത്തിലെ ഫലം പുറത്തു വന്നപ്പോള്‍ ബിജെപിയ്ക്ക് 104, കോണ്‍ഗ്രസിന് 78 ജെഡിഎസിന് 38 എന്ന നിലയിലാണ് കക്ഷിനില. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞെങ്കിലും ഭരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം 112 നേടാന്‍ ബിജെപിയ്ക്ക് എട്ടു എംഎല്‍മാര്‍ കൂടി വേണ്ടതുണ്ട്. ജെഡിഎസ് പിന്തുണച്ചാല്‍ കോണ്‍ഗ്രസിന് സാധ്യതയുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top