×

കെ സുരേന്ദ്രനെതിരെ 15 കേസുകള്‍ ; കോടതിയില്‍ ഹാജരാക്കുന്നത് വാറണ്ടുള്ളതിനാല്‍ ; മുഖ്യമന്ത്രി

തിരുവനന്തപുരം : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ എട്ടുകേസുകള്‍ 2016 ന് മുമ്ബുള്ളതാണ്. 3 കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ വിചാരണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതികളില്‍ ഹാജരാക്കേണ്ടി വരുന്നത്. കള്ളക്കേസില്‍ കുടുക്കി പൊലീസ് സുരേന്ദ്രനെ പീഡിപ്പിക്കുന്നു എന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒ രാജഗോപാലിന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top