‘അഞ്ച് നേരം നമസ്‌കരിക്കുന്ന ഷാജിയെ വിജയിപ്പിക്കുക അഴീക്കോട് പ്രചരിപ്പിച്ച നോട്ടീസ് പുറത്ത്
അഴീക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി വര്‍ഗീയമായി വോട്ടര്‍ഭ്യര്‍ത്തിച്ച് പ്രചരിപ്പിച്ച നോട്ടീസ് പുറത്ത്. നികേഷ് കുമാര്‍ അമുസ്ലിമാണെന്നും, മുസ്ലിമായ കെ എം ഷാജിക്ക് വോട്ട് ചെയ്യണം എന്നും വര്‍ഗീയമായി അഭ്യര്‍ഥിച്ചു കൊണ്ട് കഴിഞ്ഞ മുസ്ലിം വീടുകളില്‍ യുഡിഎഫ് നോട്ടീസ് വിതരണം ചെയ്തിരുന്നു.
വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മനോരമയുടെ വീട്ടില്‍ നിന്നും, മറ്റു യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നുമാണ് പോലീസ് ഇത്തരം നോട്ടീസുകള്‍ പിടികൂടിയിരുന്നത്. എന്നാല്‍ ഇത് പൊലീസ് പുറത്തു വിട്ടിരുന്നില്ല. വിവരാവകാശപ്രകാരം ലഭിച്ച ഈ നോട്ടീസ് ഹസീബ് എന്ന യുവാവാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഷാജിക്ക് ധാര്‍മികതയുണ്ടെങ്കില്‍ എന്ന് ഞാന്‍ പറയില്ല, ഒരല്‍പം ഉളുപ്പുണ്ടെങ്കില്‍ രാജി വെക്കണം.രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണം. നികേഷ് കുമാറിനെതിരെ ഉപയോഗിച്ച വര്‍ഗീയ നോട്ടീസ് പുറത്ത്.
Posted by Haseeb Kalloorikkaran on Sunday, 6 May 2018
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ മത്സരിച്ചിരുന്നത്. നികേഷിനെ തോല്‍പ്പിക്കാന്‍ കെ.എം ഷാജി മുസ്ലീം വീടുകളില്‍ വിതരണം ചെയ്ത എട്ട് തരത്തിലുള്ള വര്‍ഗീയ നോട്ടീസിനെതിരെ സിപിഎം നിയമ നടപടി സ്വീകരിക്കുകയും കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
നികേഷ് കുമാര്‍ അമുസ്ലിമാണെന്നും, മുസ്ലിമായ കെ എം ഷാജിക്ക് വോട്ട് ചെയ്യണം എന്നും വര്‍ഗീയമായി അഭ്യര്‍ഥിച്ചു കൊണ്ട് കഴിഞ്ഞ…
Posted by Haseeb Kalloorikkaran on Sunday, 6 May 2018
‘അസലാമു അലൈക്കും വ റഹ്മത്തുള്ളാഹി വബറക്കാത്ത് ഹു’- എന്ന അഭിവാദനത്തിന്റെ പൂര്‍ണ്ണ രൂപം പ്രയോഗിച്ചാണ് നോട്ടീസ് ആരംഭിക്കുന്നത്. അറബിയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. അതേപോലെ മുസ്ലീംങ്ങള്‍ എന്ത് നല്ല കാര്യം ചെയ്യുമ്പോഴും ഉച്ചരിക്കാറുള്ള ബിസ്മില്ലാഹി റഹ്മാനി റഹിം (പരമ കാരുണികനും കരുണാ നിധിയുമായ ദൈവത്തിന്റെ നാമത്തില്‍) എന്നും അറബിയില്‍ രേഖപ്പെടുത്തിയ ശേഷമാണ് ഷാജിക്ക് വോട്ട് ചെയ്യാനും നികേഷ് അമുസ്ലീമായതിനാല്‍ തോല്‍പ്പിക്കാനും ആവശ്യപ്പെടുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്