സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും ഒരു രൂപ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കുവാന്‍ തീരുമാനം. ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറവുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
രാവിലെ മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉച്ചകഴിഞ്ഞ് മൂന്നിനു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാലും നമ്മുടെ നാട്ടില്‍ വില കൂടുന്ന പ്രവണതയാണ് കാണുന്നതെന്നും പെട്രോള്‍ വില കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും കേന്ദ്രം അതു മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം വില കുറയ്ക്കാന്‍ തയാറാകണം. ഉപഭോക്താവ് കൂടുതല്‍ വില നല്‍കേണ്ട സാഹചര്യമാണിപ്പോള്‍ ഉണ്ടാകുന്നത്. ജനങ്ങളെ ഈ പ്രശ്‌നത്തില്‍ നിന്നു രക്ഷിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. നികുതി കുറയ്ക്കുന്നതുമൂലം കേരളത്തിന് 509 കോടി രൂപയുടെ കുറവുണ്ടാകും. സംസ്ഥാനത്തിന് ഈ നഷ്ടം സഹിക്കുക വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ കേന്ദ്രത്തിന് ഒരു സന്ദേശമായാണ് ഇത്രയും നഷ്ടം കേരളം സഹിക്കുന്നത് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്