×

ജമ്മുകശ്മീര്‍ മന്ത്രിസഭ പുനഃസംഘടന ഇന്ന്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് മന്ത്രിസഭ പുനഃസംഘടന നടക്കും. ഉച്ചയോടെയാണ് പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ പുനഃസംഘടിപ്പിക്കുന്നത്.

മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ജമ്മുകശ്മീര്‍ സര്‍ക്കാരിലേക്ക് ചില പുതിയ മുഖങ്ങള്‍ കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം.  പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനായി മന്ത്രിസഭയിലെ 9 മന്ത്രിമാരോടും രാജിവെക്കാന്‍ ബിജെപി ഏപ്രില്‍ 17ന് ആവശ്യപ്പെട്ടിരുന്നു. പുനഃസംഘടനയ്ക്ക് ഒരു ദിവസം മുമ്പ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിര്‍മല്‍ സിങ് രാജിവെച്ചു. നിര്‍മല്‍ സിങ്ങിനെ സ്പീക്കറാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് കവീന്ദര്‍ ഗുപ്ത അധികാരമേല്‍ക്കും. ബിജെപിയുടെ പുതിയ മന്ത്രിമാരായി രാജീവ് ജസ്രോതിയ, ശക്തി പരിഹാര്‍, സാത് ശര്‍മ്മ, കവീന്ദര്‍ ഗുപ്ത, മുഹമ്മദ് ഖാലില്‍ ബാന്ദ്, മോദ് അഷ്‌റഫ് മിര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

മുഖ്യമന്ത്രി ഉള്‍പ്പെടെ 25 മന്ത്രിമാരാണ് സംസ്ഥാനത്തിനുള്ളത്. ഇതില്‍ 14 പേര്‍ പിഡിപി മന്ത്രിമാരാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top