×

ഡി.ജി.പി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നടപടി സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഹൈക്കോടതിക്ക് നോട്ടീസ് അയച്ചു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജുമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് പറഞ്ഞതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ മാസം 11ന് കേസ് വീണ്ടും പരിഗണിക്കും.

ഹൈക്കോടതിയിലെ രണ്ടു ജഡ്ജുമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് പരാതി നല്‍കിയിരുന്നു. ഇതാണ് കോടതിയലക്ഷ്യത്തിന് കാരണമായത്. ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസില്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജേക്കബ് തോമസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ മാസം 9ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തനിക്കെതിരെ ചില ഹൈക്കോടതി ജഡ്ജുമാര്‍ നിരന്തര വിമര്‍ശനം നടത്തിയതിനും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഴിമതിക്കേസുകള്‍ എഴുതിത്തള്ളിയതിനും പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ട തന്നെ പീഡിപ്പിക്കാനും നിശബ്ദനാക്കാനും ശ്രമം നടന്നുവെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top