കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം;ഇനി വീഡിയോ കോളും
കിടിലന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം മുഖം മിനുക്കുന്നു. കോടിക്കണക്കിന് ഉപയോക്താക്കുള്ള ഇന്‍സ്റ്റഗ്രാം പുതിയ അഞ്ച് ഫീച്ചറുകളാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ തങ്ങളുടെ മുഖ്യ എതിരാളിയായ സ്‌നാപ് ചാറ്റിനെ ബഹുദൂരം പിന്നിലാക്കമെന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ ഉടമയായ ഫെയ്‌സ്ബുക്ക് പ്രതീക്ഷിക്കുന്നത്.
വീഡിയോ കോളാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്ന പ്രധാന ഫീച്ചര്‍. സ്‌നാപ് ചാറ്റിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ വീഡിയോ കോള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അധികം വൈകാതെ അറിയിക്കും.
ഉപയോക്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രൊഫൈലുകളെ അണ്‍ഫോളോ ചെയ്യാതെ തന്നെ നിയന്ത്രിക്കുന്നതിനു പുതിയ ഫീച്ചര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മ്യൂട്ട് പ്രൊഫൈല്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാനായി ഒരുങ്ങുന്നത്.
യോഗിക്കാം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്