×

മനുഷ്യാവകാശ സംരക്ഷണപ്രവര്‍ത്തനം ഈ കാലഘട്ടത്തില്‍ അനിവാര്യം : ജസ്റ്റിസ് ആന്റണി ഡൊമനിക്

കൊച്ചി: മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന മനുഷ്യാവകാശദിനാചരണവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എച്ച്. ആര്‍. എഫ്. നാഷണല്‍ ചെയര്‍മാന്‍ കെ. യു. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശപ്രവര്‍ത്തകരും മനുഷ്യാവകാശം സംരക്ഷിക്കുന്നവരായിരിക്കണം, ഭരണഘടനയുടെ അന്തസത്ത മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു. ഹ്യൂമന്‍ റൈറ്റ് സ്റ്റുഡന്‍സ് ക്ലബിന്റെ ഉദ്ഘാടനം ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിനി പാര്‍വ്വതിക്ക് നല്‍കി നിര്‍വഹിച്ചു.
ഫൗണ്ടേഷന്‍സ് സ്ഥാപക ചെയര്‍മാന്‍ ഡോ. പി. സി. അച്ചന്‍കുഞ്ഞ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ അംഗം പി. മോഹനദാസ് വിശിഷ്ട അതിഥിയായിരുന്നു. ഗിന്നസ് ലോക റിക്കോര്‍ഡ് ജേതാവ് ഡോ. ഷാഹുല്‍ ഹമീദ്, കെവിന്റെ കഥ അവതരിപ്പിച്ച മനോരമ ന്യൂസ് പ്രൊഡ്യൂസര്‍ അഭിലാഷ് ജോണ്‍, കെ. ഈ. സ്‌ക്കൂള്‍ മാന്നാനം ഡോ. ജെയിംസ് മുല്ലശ്ശേരി, ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ. എസ്. ഉദയഭാനു, കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, പ്രളയത്തില്‍ സഹായിച്ച മത്സ്യ തൊഴിലാളികള്‍ എന്നിവരെ ആദരിച്ചു. എച്ച്. ആര്‍. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. കുമരകം രഘുനാഥ് മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഫാ. റോബി കണ്ണന്‍ചിറ, എച്ച്. ആര്‍. എഫ്. കേരള പ്രസിഡന്റ ് ടി. പി. മോഹനന്‍, ആര്‍. രഘൂത്തമന്‍ നായര്‍, ജോര്‍ജ്ജ് ജോസഫ്, ആലപ്പി അഷ്‌റഫ്, രതീഷ് മാരാത്ത,് ഡോ. എ. കെ. മറിയാമ്മ എന്നിവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top