×

ഹിമാചലില്‍ വിജയിച്ച കൈപ്പത്തി എംഎല്‍എ മാരെ രാജസ്ഥാനിലേക്ക് മാറ്റും

ന്യൂഡല്‍ഹി: ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന് അനുകൂല ജനവിധിയുണ്ടായാല്‍ ബിജെപി നടത്താന്‍ സാധ്യതയുള്ള നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കുന്നത്.

ജയിക്കുന്ന എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിജെപിയുടെ ‘ഓപ്പറോഷന്‍ താമര’ മുന്‍കൂട്ടി തകര്‍ക്കുന്നതിനായി എംഎല്‍എമാരെ മാറ്റുന്ന ചുമതല ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങിനുമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബസിലായിരിക്കും എംഎല്‍എമാരെ മാറ്റുക. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉച്ചയോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. ഗുജറാത്തില്‍ 182 സീറ്റുകളിലാണ് ജനം വിധിയെഴുതിയത്. ഹിമാചലില്‍ 68 മണ്ഡലങ്ങളിലായി 412 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top