ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താലുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ്.
തിരുവനന്തപുരം:ഇന്നത്തെ ഹര്‍ത്താലിന് മുസ്ലീം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
എന്നാന്‍ കത്തുവായില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങളുമായി അവസാനം വരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകും. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീം കോടതിയില്‍ പോവുന്നതിനും ആലോചിക്കുന്നുണ്ടെന്നും മജീദ് അറിയിച്ചു. സമാധാനപരമായ സമരങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ മുസ്‌ലിം ലീഗ് മുന്നില്‍ ഉണ്ടാകുമെന്നും മജീദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ജമ്മുവിലെ കത്തുവയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നതിനെതിരെ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ വ്യാപകമായി തടയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്