തകര്‍പ്പന്‍ ഓഫറുമായി ഫ്ളിപ്കാര്‍ട്ട്
ഉപഭോക്താക്കളെ വിസ്മയിപ്പിച്ച് തകര്‍പ്പന്‍ ഓഫറുമായി രാജ്യത്തെ മുന്‍നിര ഇ- കൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ട്. ‘ബിഗ് ഷോപ്പിങ് ഡെയ്‌സ്’സിലൂടെ വമ്പന്‍ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുകയാണ് ഫ്‌ളിപ്കാര്‍ട്ട്. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ, കംപ്യൂട്ടര്‍, ഹോം അപ്ലയന്‍സ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ നിരക്കില്‍ വില്‍പ്പനക്കെത്തും.
61,000 രൂപ വിലയുണ്ടായിരുന്ന പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ് എല്‍ എന്നിവ 34,999 രൂപയ്ക്ക് വാങ്ങാം. 17,900 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ് 10,900 രൂപയ്ക്കും ലഭിക്കും. ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്ക് 37,000 രൂപ വരെയാണ് ഇളവ്. 24,990 രൂപ വിലയുള്ള വയര്‍ലെസ് ഡോള്‍ബി സൗണ്ട്ബാറുകള്‍ 9999 രൂപയ്ക്ക് ലഭിക്കും.
ടെലിവിഷന്‍, വാഷിങ് മെഷീന്‍, എസി തുടങ്ങി ഉപകരണങ്ങള്‍ക്ക് 70 ശതമാനം വരെയാണ് ഇളവ്. വിപണിയില്‍ 28,890 രൂപ വിലയുള്ള സാംസങ് 32 ഇഞ്ച് എച്ച്ഡി ടിവി വില്‍ക്കുന്നത് 16,999 രൂപയ്ക്കാണ്. വസ്ത്രങ്ങള്‍ക്കും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെയും ഇളവ് ഫ്‌ളിപ്കാര്‍ട്ട് ഈ ഓഫര്‍ കാലയളവില്‍ നല്‍കുന്നുണ്ട്.
ഇതിന് പുറമേ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവ് കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. മേയ് 13 മുതല്‍ 16 വരെയാണ് ‘ബിഗ് ഷോപ്പിങ് ഡെയ്‌സ്.’
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്