ഫാല്ക്കണ് ഒന്പത് റോക്കറ്റിന്റെ പരിഷ്ക്കരിച്ച പതിപ്പ് ‘ബ്ലോക്ക് 5’ വിജയകരമായി വിക്ഷേപിച്ചു
വാഷിംഗ്ടണ്: സ്പെയ്സ് എക്സ് കമ്ബനിയുടെ ഫാല്ക്കണ് ഒന്പത് റോക്കറ്റിന്റെ ഏറ്റവും ശക്തിയേറിയ പതിപ്പായ ബ്ലോക്ക് 5 ഉപയോഗിച്ചുള്ള വിക്ഷേപണം ഫ്ളോറിഡയില് വിജയകരമായി നടന്നു. നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില് നിന്നായിരുന്നു വിക്ഷേപണം. ബംഗ്ലാദേശിന്റെ ആദ്യ വാര്ത്താവിനിമയ ഉപഗ്രഹത്തെയാണ് ഫാല്ക്കണ് ഭ്രമണപഥത്തില് എത്തിച്ചത്.
ഫാല്ക്കണ് ഒന്പത് റോക്കറ്റിന്റെ പരിഷ്ക്കരിച്ച പതിപ്പാണ് ബ്ലോക്ക് 5 റോക്കറ്റ്. പരമാവധി 24 മണിക്കൂറിനുള്ളില് ദൗത്യം പൂര്ത്തിയാക്കി തിരിച്ചിറങ്ങാന് സാധിക്കുന്ന വിധത്തില് റോക്കറ്റിനെ സജ്ജീകരിക്കാനാണ് സ്പെയ്സ് എക്സ് ഒരുങ്ങുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ എത്തിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്