×

കോഴിമുട്ടയില്‍ നിന്നും പാമ്പ് വിഷത്തെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലാണ് പുതിയ വിഷസംഹാരി വികസിപ്പിച്ചത്. ഇതിനു വേണ്ടി 19 വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നു.

ഈ മരുന്ന് ഉപയോഗിച്ചാല്‍ നാഡികളെയും രക്തവ്യൂഹത്തെയും രക്തചംക്രമണ വ്യവസ്ഥകളെയും ബാധിക്കുന്ന പാമ്പ് വിഷത്തെ പ്രതിരോധിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവച്ചാണ് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തില്‍ പാമ്പു വിഷത്തിനു എതിരായ ആന്റിബോഡി കണ്ടെത്തിയിരുന്നു.

പുതിയ മരുന്ന് മൃഗങ്ങളിലും എലികളിലും പരീക്ഷിച്ചു. ഈ പരീക്ഷണം വിജയിച്ച സാഹചര്യത്തില്‍ ഇത് വിപണിയിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മരുന്ന് അടുത്ത വര്‍ഷം മുതല്‍ വിപണിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനു വേണ്ടി ചെന്നൈ ന്യൂ മെഡിക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാറിലെത്തി.

70 വര്‍ഷത്തില്‍ അധികമായി കുതിരയുടെ ചോരയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മരുന്നാണ് പാമ്പ് വിഷയത്തിനു പ്രതിവിധിയായി ഉപയോഗിച്ച് വരുന്നത്. പക്ഷേ ഈ മരുന്ന് വലിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പുതിയ മരുന്നിലൂടെ ഈ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കി ആളുകളുടെ ജീവന്‍ രക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top